കേന്ദ്ര സര്‍ക്കാരില്‍ ജോലി: 549 കാറ്റഗറികളിലായി അയ്യായിരത്തിലധികം ഒഴിവുകള്‍
കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള സെലക്ഷന്‍ പോസ്റ്റുകളിലെ നിയമനത്തിനായി സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ നടത്തുന്ന പരീക്ഷയ്ക്ക് (Phase-XI/2023/Selection Posts) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
തസ്തികകള്‍
ലബോറട്ടറി അറ്റന്‍ഡന്റ്, ജൂനിയര്‍ എന്‍ജിനിയര്‍, കെമിക്കല്‍ അസിസ്റ്റന്റ്, ഫാര്‍മസിസ്റ്റ്, ഹിന്ദി ടൈപ്പിസ്റ്റ്, സ്റ്റെനോഗ്രാഫര്‍, ഡ്രൈവര്‍, നഴ്‌സിങ് ഓഫീസര്‍, ഡെന്റല്‍ ടെക്‌നീഷ്യന്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ്-II ടെക്‌നീഷ്യന്‍, ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് സീനിയര്‍, ഡ്രോട്ട്‌സ്മാന്‍ ജൂനിയര്‍ ട്രാന്‍സ്ലേറ്റര്‍, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ,,ഗ്രേഡ്-II അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ (ഹോര്‍ട്ടികള്‍ച്ചര്‍), ലൈബ്രറി ക്ലാര്‍ക്ക് റിസര്‍ച്ച് അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍ സൂപ്രണ്ട് (സ്റ്റോര്‍), ഡേറ്റാ പ്രോസസിങ് അസിസ്റ്റന്റ് ലീഗല്‍ അസിസ്റ്റന്റ് ഇന്‍സെക്ട് കളക്ടര്‍ , ഫാം അസിസ്റ്റന്റ് , ഗാലറി അസിസ്റ്റന്റ് , പ്രൂഫ് റീഡര്‍, ഓഫീസ് സൂപ്രണ്ട്, സബ് ഇന്‍സ്‌പെക്ടര്‍/ഫയര്‍ ഡ്രാഫ്റ്റ്‌സ്മാന്‍, എന്‍ജിന്‍ ഡ്രൈവര്‍, മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്, ജൂനിയര്‍ വയര്‍ലസ്സ് ഓഫീസര്‍,
ഒഴിവുകള്‍: 549 കാറ്റഗറികളിലായി 5369 ഒഴിവാണുള്ളത്. വിവിധ റീജ്യണുകളിലായാണ് ഒഴിവ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. കേരളവും കര്‍ണാടകയും ലക്ഷദ്വീപും ഉള്‍പ്പെടുന്ന കേരള-കര്‍ണാടക (കെ.കെ.ആര്‍.) റീജണില്‍ ആകെ 378 ഒഴിവാണുള്ളത്.
യോഗ്യത: എസ്.എസ്.എല്‍.സി.യും ഹയര്‍ സെക്കന്‍ഡറിയും ബിരുദവും അതിനുമുകളിലും യോഗ്യതകള്‍ നേടിയവര്‍ക്ക് അപേക്ഷിക്കാം. 18 മുതല്‍ 30 വയസ്സുവരെ വിവിധ പ്രായപരിധികളാക്കി തിരിച്ചാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ജൂണ്‍, ജൂലായ് മാസങ്ങളില്‍ നടക്കും.
No comments
Post a Comment