ഒറ്റ നമ്പർ ചൂതാട്ടത്തിന്റെ പ്രധാന കണ്ണി തലശ്ശേരിയിൽ പിടിയിലായി ;കയ്യിലുണ്ടായിരുന്നത് 78,860 രൂപ
തലശ്ശേരി :മൊബൈൽ ഫോണിലൂടെ വീടുകൾ കേന്ദ്രീകരിച്ച് ഒറ്റ നമ്പർ ചൂതാട്ടം നടത്തുന്ന തലശ്ശേരി എരഞ്ഞോളി സ്വദേശിയായ ഷാജി (51 ) നെയാണ് തലശ്ശേരി പോലീസ് പിടികൂടിയത് .ഫോണിലൂടെ വൻ ഒറ്റ നമ്പർ ചൂതാട്ടം നടത്തുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് ഷാജിയുടെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ 78,860 രൂപയും ,ബാങ്കിൽ 6 ലക്ഷം രൂപയുടെ നിക്ഷേപിച്ചതിന്റെ തെളിവും ലഭിച്ചു .കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു .ഇയാൾക്കുള്ള തിരച്ചിൽ തുടരുകയാണ് .
No comments
Post a Comment