കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് കനാലിൽ മുങ്ങിമരിച്ചു, ദാരുണ മരണം നാളെ വിവാഹം നടക്കാനിരിക്കെ
തൃശൂർ : കണ്ടശ്ശാങ്കടവ് കനോലി കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ദേശമംഗലം കളവർകോട് സ്വദേശി അമ്മാത്ത് നിധിൻ (അപ്പു -26) ആണ് മരിച്ചത്. നാളെ വിവാഹം നടക്കാനിരിക്കെയാണ് മരണം. കരിക്കൊടിയിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ സംഘം കനോലി കനാലിൽ ബോട്ടിങ് നടത്തിയ ശേഷമാണ് കുളിക്കാൻ പോയത്. ആഴം കുറഞ്ഞ ഭാഗത്താണ് ഇവർ കുളിക്കാൻ ഇറങ്ങിയതെങ്കിലും നിധിൻ വെള്ളത്തിൽ മുങ്ങി പോകുകയായിരുന്നു.
ഫിക്സ് വന്നതാണ് വെള്ളത്തിൽ വീണു പോകാൻ കരണമെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. ഉടൻ തന്നെ ഒളരിയിലെ സ്വകാര്യ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്തിക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
No comments
Post a Comment