യുദ്ധ സ്മാരകം ഏപ്രിൽ രണ്ടിന് സമർപ്പിക്കും
മയ്യിൽ: രാജ്യം കാക്കാനായി ജീവൻ ബലിയർപ്പിച്ച വീരയോദ്ധാക്കളുടെ സ്മരണയുമായി മയ്യിലിൽ യുദ്ധ സ്മാരകം. എക്‌സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ മയ്യിൽ യൂണിറ്റാണ് സ്മൃതി കുടീരം പണിതത്. മയ്യിൽ ബസ് സ്റ്റാൻഡിന് സമീപം നിർമിച്ച യുദ്ധ സ്മാരകം ഏപ്രിൽ രണ്ടിന് രാവിലെ പത്തിന് ഡി.എസ്.സി കമാൻഡന്റ് കേണൽ ലോകേന്ദ്ര സിങ് ഉദ്ഘാടനം ചെയ്യും.
പുതിയ തലമുറയിലെ വിദ്യാർഥികൾക്കും യുവാക്കൾക്കും സൈനിക ചരിത്രത്തെ കുറിച്ച് അറിയുന്നതതിനാണ് യുദ്ധ സ്മാരകം രൂപകല്പന ചെയ്തിയിട്ടുള്ളതെന്ന് എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് ടി.വി രാധാകൃഷ്ണൻ നമ്പ്യാർ പറഞ്ഞു.
No comments
Post a Comment