തണൽ ഏർലി ഇന്റർവെൻഷൻ സൂപ്പർ സ്പെഷ്യാലിറ്റി സെന്റർ തുറന്നു
കണ്ണൂർ:-ഭിന്നശേഷിക്കാരായി ജനിക്കുന്ന കുട്ടികൾക്ക് അത്യാധുനിക ചികിത്സാരീതികൾ നൽകി ജീവിതത്തിന്റെ മുഖ്യധാരയിൽ എത്തിക്കാൻ തണൽ കണ്ണൂർ കാപിറ്റോൾ മാളിൽ ഏർലി ഇന്റർവെൻഷൻ സൂപ്പർ സ്പെഷ്യാലിറ്റി സെന്റർ ആരംഭിച്ചു.
കണ്ണൂർ ജില്ലയിലും ജില്ലക്ക് പുറത്തുനിന്നും വന്ന ശേഷിയിൽ ഭിന്നരായവരും വ്യത്യസ്ത രംഗത്ത് പ്രാഗല്ഭ്യം തെളിയിച്ചവരുമായ 23 കുട്ടികൾ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.
ശേഷിയിൽ ഭിന്നരായി ജനിക്കുന്ന കുട്ടികൾക്ക് ജീൻ തെറാപ്പി, ജനറ്റിക് തെറാപ്പി മുതൽ വ്യത്യസ്തങ്ങളായ ചികിത്സ നൽകുവാനാണ് ഉദ്ദേശിക്കുന്നത്. സാമ്പത്തികഭാരം മൂലം ചികിത്സയും പരിചരണവും മുടങ്ങിപ്പോയ പാവപ്പെട്ട കുട്ടികൾക്ക് സൗജന്യമായും അല്ലാത്തവർക്ക് സൗജന്യനിരക്കിലും ചികിത്സ നൽകും. ഉദ്ഘാടന പരിപാടിക്കുശഷം ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരിപാടികളുമുണ്ടായി.
No comments
Post a Comment