ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു
പഴയങ്ങാടി:പാപ്പിനിശ്ശേരി റെയ്ഞ്ച് മുൻ ചെത്ത് തൊഴിലാളിയും മാട്ടൂൽ കാവിലെപറമ്പിലെ കള്ള് ഷാപ്പ് ജീവനക്കാരനുമായ വെങ്ങര മുക്കിന് സമീപമുള്ള കൊള്ളിയൻ വളപ്പിൽ ബാലകൃഷ്ണൻ (58) ട്രെയിൻ തട്ടി മരിച്ചു.ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ വീടിന് സമിപമുള്ള റെയിൽവ്വേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.ഭാര്യ: മടപ്പള്ളി രമണി. മക്കൾ: സനിത്, (എറണാകുളം) സ്നേഹ .
മരുമകൻ: നിഖിൽ സഹോദരങ്ങൾ:ഗണേശൻ,വിനു.ബാബു,വിനോദ് ,വിജയൻ. പഴയങ്ങാടി പോലിസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് വെങ്ങര സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.
No comments
Post a Comment