കണ്ണൂർ റയിൽവേ സ്റ്റേഷനിൽ മൂന്ന് ഓട്ടോമാറ്റിക് ടിക്കറ്റ് കൗണ്ടർ കൂടി സ്ഥാപിച്ചു .
കണ്ണൂർ :കണ്ണൂർ റയിൽവേ സ്റ്റേഷനിൽ നേരത്തെ ഉണ്ടായിരുന്ന രണ്ട് ഓട്ടോമാറ്റിക് കൗണ്ടർ കൂടാതെ മൂന്ന് ഓട്ടോമാറ്റിക് കൗണ്ടർ കൂടി സ്ഥാപിച്ചു .കണ്ണൂരിൽ തിരക്ക് വർദ്ധിച്ച് വന്നതോടെ യാത്രക്കാർക്ക് ടിക്കെറ്റ് എടുക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണിത് .രണ്ടെണ്ണം പ്രധാന കവാടത്തിന്റെ ടിക്കെറ്റ് കൗണ്ടറിനോട് ചേർന്നും ,ഒന്ന് കിഴക്കേ കവാടത്തിലുമാണ് .പദ്ധതിയുടെ ഉദ്‌ഘാടനം റയിൽവേ പാസ്സൻജേ ർസ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ കൃഷ്ണദാസ് നിർവഹിച്ചു
No comments
Post a Comment