കണ്ണൂരിൽ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
ഇരിട്ടി: കൂട്ടുപുഴയിൽ എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ. ശിവപുരം പടുപാറ സ്വദേശി കച്ചിപ്രവൻ ഷമീറിനെ (കട്ടെരി ഷമീർ 40)യാണ് അറസ്റ്റ് ചെയ്തത്.
പൊലീസും കണ്ണൂർ റൂറൽ എസ്.പിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് ഇവരെ പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് കാറിൽ കൊണ്ടുവന്ന 13 ഗ്രാം എം.ഡി.എം.എയുമായാണ് ഷമീർ പിടിയിലായത്. ഇയാൾ നിരവധി കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
No comments
Post a Comment