വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദനം രണ്ടുപേര്‍ക്കെതിരെ കേസ്
പയ്യന്നൂര്‍:സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ചുവെന്ന വീട്ടമ്മയുടെ പരാതിയില്‍ സഹോദരന്മാരായ രണ്ടു പേർക്കെതിരെ പോലീസ് കേസ്.കരിവെള്ളൂര്‍ കൂക്കാനം സ്വദേശിനി പി.ജയപ്രഭയുടെ പരാതിയിലാണ് സഹോദരന്മാരായ ജയകുമാര്‍, പ്രജിത്ത് കുമാര്‍ എന്നിവര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം.പരാതിക്കാരിയുടെ വീടിനകത്തെ സെൻട്രൽ ഹാളിൽ വെച്ച് പരാതിക്കാരിയെ തടഞ്ഞുനിര്‍ത്തുകയും മരവടി കൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ്പരാതിയിൽ പറയുന്നത്.പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
No comments
Post a Comment