Header Ads

  • Breaking News

    റഷ്യക്കാരിയുമായി ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ടു പ്രണയത്തിലായി ; ഖത്തറില്‍ ഒരുമിച്ച് താമസിച്ചു, പിന്നാലെ നാട്ടില്‍ കൊണ്ടുവന്നും പീഡിപ്പിച്ചു ; മലയാളി യുവാവ് അറസ്റ്റില്‍





    ആഖിലിന്റെ പീഢനത്തെത്തുടര്‍ന്ന് 22 നു കാളങ്ങാലിയിലെ വീട്ടില്‍നിന്നു രക്ഷപെട്ട യുവതി സമീപത്തെ കടയില്‍ അഭയം തേടി. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു കൂരാച്ചുണ്ട് പോലീസെത്തി യുവതിയെ കൂരാച്ചുണ്ട് സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലുമെത്തിച്ചു.


    പേരാമ്പ്ര (കോഴിക്കോട്): ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു പ്രണയത്തിലായ റഷ്യന്‍ യുവതിയെ ശാരീരികമായും മാനസികമായും പീഢിപ്പിച്ച കുറ്റത്തിനു മലയാളി യുവാവ് അറസ്റ്റില്‍. കൂരാച്ചുണ്ട് കാളങ്ങാലി സ്വദേശി ആഖില്‍ (28) ആണ് അറസ്റ്റിലായത്. പ്രതിയെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി.

    ഖത്തറിലായിരുന്ന ആഖിലിനെ തേടി 2022 ഡിസംബറില്‍ മോസ്‌കോയില്‍നിന്നു യുവതി എത്തി. ഇരുവരും ഒന്നിച്ചു ജീവിച്ചുവരികയായിരുന്നു. ഒരു മാസം മുമ്പ് ഇവര്‍ ഇന്ത്യയിലെത്തി. 19ന് ആഖിലിന്റെ കൂരാച്ചുണ്ടിലെ വീട്ടിലുമെത്തി. ആഖിലിന്റെ പീഢനത്തെത്തുടര്‍ന്ന് 22 നു കാളങ്ങാലിയിലെ വീട്ടില്‍നിന്നു രക്ഷപെട്ട യുവതി സമീപത്തെ കടയില്‍ അഭയം തേടി. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു കൂരാച്ചുണ്ട് പോലീസെത്തി യുവതിയെ കൂരാച്ചുണ്ട് സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലുമെത്തിച്ചു.

    തുടര്‍ന്ന് റഷ്യന്‍ ഭാഷ അറിയുന്ന മഞ്ചേരിക്കാരിയായ ദ്വിഭാഷിയുടെ സഹായത്തോടെ യുവതിയില്‍നിന്നു മൊഴിയെടുത്തു. സഹികെട്ടപ്പോഴാണു രക്ഷപെടാനായി വീട്ടില്‍ നിന്നു പുറത്തുചാടിയത് എന്നതടക്കമുള്ള ആഖിലിന്റെ പീഢന കഥകള്‍ ഇവര്‍ പോലീസിനോട് വെളിപ്പെടുത്തി.

    ആഖിലിനെ കസ്റ്റഡിയിലെടുത്തു. മൂന്നു ഗ്രാം കഞ്ചാവും ആഖിലിന്റെ പക്കല്‍നിന്നു കണ്ടെത്തി. രണ്ടുകേസ് പ്രതിക്കെതിരെ രജിസ്റ്റര്‍ ചെയ്തു. റഷ്യന്‍ യുവതി പീഢനത്തിനാരയായ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൂരാച്ചുണ്ട് പോലീസ് സ്‌റ്റേഷന്‍ ഓഫീസറോട് അടിയന്തര റിപ്പോര്‍ട്ട് തേടി


    No comments

    Post Top Ad

    Post Bottom Ad