ഇരിട്ടി കാക്കയങ്ങാട് വീടിനുള്ളിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ വീട്ടുടമ അറസ്റ്റില്‍
കണ്ണൂർ: ഇരിട്ടി കാക്കയങ്ങാട് വീടിനുള്ളിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ വീട്ടുടമ അറസ്റ്റില്‍. മുക്കോലപറമ്പത്ത്, കെ കെ സന്തോഷിനെയാണ് മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. സ്ഫോടനത്തിൽ സന്തോഷിനും ഭാര്യക്കും പരിക്കേറ്റിരുന്നു.
ആശുപത്രിയില്‍ നിന്ന് ചികിത്സയ്ക്കുശേഷം മടങ്ങുന്നതിനിടയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച സന്ധ്യയ്ക്ക് 7 മണിയോടെയായിരുന്നു സ്ഫോടനം ഉണ്ടായത്. വീടിന്റെ വർക്ക് ഏരിയയിൽ വച്ചാണു സ്ഫോടനം ഉണ്ടായത്. പന്നിപ്പടക്കം കൈകാര്യ ചെയ്യുമ്പോൾ പൊട്ടിത്തെറിച്ചതാണെന്ന് പൊലീസിന് നല്‍കിയിട്ടുള്ള മൊഴി.
എ.കെ.സന്തോഷ് ആർഎസ്എസ് – ബജ്‌റങ്ദൾ പ്രവർത്തകനാണെന്നു പൊലീസ് പറഞ്ഞു. 2018ൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ എ.കെ സന്തോഷിന്റെ കൈവിരൽ അറ്റുപോയിരുന്നു. ഈ സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം എടുത്ത കേസ് സന്തോഷിന്റെ പേരിലുണ്ട്.
No comments
Post a Comment