ആരോഗ്യനില വഷളായി, നടൻ ഇന്നസെന്റ് ആശുപത്രിയിൽ
ആരോഗ്യനില മോശമായതിനെ തുടർന്ന് മുൻ എം.പിയും നടനുമായ ഇന്നസെന്റ് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായെങ്കിലും മരുന്നുകളോട് പ്രതികരിക്കുന്നു എന്ന് റിപ്പോർട്ട്. ഒരാഴ്ചയായി ചികിത്സയിൽ തുടരുന്നു എന്നാണ് വിവരം.
അടുത്തിടെ പുറത്തിറങ്ങിയ മകൾ, കടുവ തുടങ്ങിയ മലയാള ചിത്രങ്ങളിൽ ഇന്നസെന്റ് ശ്രദ്ധേയവേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമയിലും അദ്ദേഹം ഭാഗമാണ്.
No comments
Post a Comment