കണ്ണപുരം, വളപട്ടണം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ട്രെയിനിനു നേരെ കല്ലേറ്
കണ്ണൂർ: കണ്ണപുരം, വളപട്ടണം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ട്രെയിനിന് നേരെ കല്ലേറ്. പൂന-എറണാകുളം സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിന് നേരെയാണ് കഴിഞ്ഞദിവസം രാത്രി കല്ലേറുണ്ടായത്. കല്ലേറിൽ ആർക്കും പരിക്കില്ല. ട്രെയിനിന്റെ ആറാം നമ്പർ കോച്ചിന്റെ മധ്യഭാഗത്തെ സീറ്റിലേക്കാണ് കല്ല് പതിച്ചത്.റെയിൽവേ സംരക്ഷണ സേനയും കണ്ണപുരം പോലീസും അന്വേഷണം ആരംഭിച്ചു.
No comments
Post a Comment