അയച്ച മെസ്സേജ് എഡിറ്റ് ചെയ്യാം; പുത്തൻ ഫീച്ചറുകൾ പുറത്തിറക്കാൻ വാട്സ്ആപ്പ്
ഇൻസ്റ്റന്റ് മെസ്സേജിങ് രംഗത്ത് പുത്തൻ വിപ്ലവങ്ങൾ സൃഷ്ടിക്കാനൊരുങ്ങി വാട്സ്ആപ്പ്. വാട്സ്ആപ്പിൽ ഗ്രൂപ്പ് അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന അപ്ഡേറ്റ് ഉടൻ പുറത്തിറക്കും എന്ന് മെറ്റ സിഇഒ ഈ മാസം പ്രഖ്യാപിച്ചിരുന്നു. അതിനൊപ്പം തന്നെ, വിൻഡോസ് ഉപഭോക്താക്കൾക്കുള്ള പ്രത്യേകമായ ഒരു വെബ് ആപ്പും വാട്സ്ആപ്പ് ലഭ്യമാകും.
കൂടാതെ, അപ്രത്യക്ഷമാകുന്ന തരത്തിലുള്ള മെസ്സേജുകൾക്ക് ഇനി കാലയളവ് നിർണയിക്കാൻ സാധിക്കും. ഒരു മണിക്കൂർ മുതൽ ഒരു വർഷം വരെ 15 രീതിയിൽ ഈ ദൈർഘ്യം ഉപയോഗിക്കാൻ സാധിക്കും. നിലവിൽ വാട്സ്ആപ്പിൽ ലഭ്യമായ അപ്രതൃക്ഷമാകുന്ന ചിത്രങ്ങൾ പോലെയും വിഡിയോകൾ പോലെയും ഒരിക്കൽ ഓപ്പൺ ചെയ്താൽ പിന്നീട് അപ്രത്യക്ഷമാകുന്ന ഓഡിയോ മെസ്സേജുകൾ ഈ വർഷം വാട്സ്ആപ്പിൽ എത്തും. ഒപ്പം ചാറ്റിന്റെ ഉള്ളിലോ ഗ്രൂപ്പിലോ ഒരു മെസ്സേജ് പിൻ ചെയ്യാനുള്ള സംവിധാനം, വാട്സ്ആപ്പ് ഓഡിയോ ചാറ്റ് എന്നിവ ഈ വർഷം തന്നെ ആപ്പ്ളിക്കേഷനിൽ ലഭ്യമാകും എന്നാണ് റിപ്പോർട്ടുകൾ.
No comments
Post a Comment