Header Ads

  • Breaking News

    വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു




    ഇരിട്ടി:വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ടു.

    ഇരിട്ടി കീഴൂർ ശ്രീനിലയത്തിൽ മുണ്ടയാടൻ അനന്തൻ നമ്പ്യാർ (7O). ആണ് മരണപ്പെട്ടത്.

    കഴിഞ്ഞ ഡിസംബറിൽ കീഴൂർ അമല ആശുപത്രിക്കു മുന്നിൽ വെച്ച് സീബ്രാലൈൻ മുറിച്ചുകടക്കവെ അമിത വേഗതയിൽ ഇരിട്ടി ഭാഗത്തു നിന്നും വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. 

    അപകടത്തിൽ തലയ്ക്കും നെഞ്ചിനും കാലിനും ഗുരുത പരുക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നു രാത്രി 8 മണിയോടെ മരണപ്പെടുകയായിരുന്നു.  

    സജീവ സി.പി.എം പ്രവർത്തകനായിരുന്ന അനന്തൻ നമ്പ്യാർ ദീർഘകാലം സി പി എം കീഴൂർ ബ്രാഞ്ച് സെക്രട്ടറിയായും കർഷക സംഘം യൂണിറ്റ് സെക്രട്ടറിയായും - വില്ലേജ് കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 

    മികച്ച കർഷകനായ ഇദ്ദേഹം നിരവധി തവണ മാതൃകാ കർഷകനുള്ള അംഗീകാരം നേടിയിട്ടുണ്ട്.

    ഭാര്യ: കല്യാടൻ പാർവ്വതിയമ്മ

    മക്കൾ: കെ.ശ്രീലത (ചെയർപേഴ്സൺ ഇരിട്ടി നഗരസഭ, സി പി എം ഇരിട്ടി ലോക്കൽ കമ്മിറ്റിയംഗം), ശ്രീലേഖ (അങ്കണവാടി വർക്കർ), ശ്രീവിദ്യ ( കളക്ഷൻ ഏജൻ്റ്, ഹൗസ് ബിൽഡിംഗ് കോ-ഓപ് സൊസൈറ്റി,


    No comments

    Post Top Ad

    Post Bottom Ad