Header Ads

  • Breaking News

    താമരയും മതചിഹ്നമെന്ന് മുസ്ലീം ലീഗ്; ബിജെപിയെ കക്ഷി ചേര്‍ക്കണം





    ന്യുഡല്‍ഹി: മതപരമായ പേരും ചിഹ്നവും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരായ ഹര്‍ജിയില്‍ ബിജെപിക്കെതിരെ മുസ്ലീം ലീഗ്. ബിജെപിയുടെ ചിഹ്നമായ 'താമര' മതചിഹ്നമാണെന്ന് ലീഗ് വാദിച്ചു. 'താമര' ഹിന്ദു, ബുദ്ധമതങ്ങളിലെ ചിഹ്നമാണെന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ ബിജെപിയെ കക്ഷി ചേര്‍ക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു.

    മതങ്ങളുടെ പേര് ഉപയോഗിക്കുന്ന ശിവസേനയും ശിരോമണി അകാലിദളും ഉള്‍പ്പെടെ 27 രാഷ്ട്രീയ പാര്‍ട്ടികളെക്കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്നും ലീഗ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് ഷിയാ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍. സയ്യദ് വസീം റിസ്വി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് ലീഗിന്റെ അഭിഭാഷകര്‍ ഈ ആവശ്യമുന്നയിച്ചത്. മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളെയും കേസില്‍ കക്ഷി ചേര്‍ക്കാന്‍ റിസ്വിയോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്, ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ എന്നീ രാഷ്ട്രീയപ്പാര്‍ട്ടികളെ മാത്രമാണ് റിസ്വി കേസില്‍ കക്ഷി ചേര്‍ത്തത്.

    ഹര്‍ജി പരിഗണിക്കുന്നത് മേയ് മാസത്തിലേക്ക് സുപ്രീംകോടതി മാറ്റി.


    No comments

    Post Top Ad

    Post Bottom Ad