Header Ads

  • Breaking News

    മികവുത്സവത്തിൽ മിന്നിത്തിളങ്ങി ഗവ: യു.പി.സ്കൂൾ വിളക്കോട്





    പൊതു വിദ്യാഭ്യാസ വകുപ്പ്, ഡയറ്റ് കണ്ണൂർ, സമഗ്രശിക്ഷ കേരളം - കണ്ണൂർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ ശിക്ഷക് സദനിൽ വച്ച് നടന്ന ജില്ലാതല മികവുത്സവം - 2023 ൽ പ്രൈമറി തലത്തിൽ ഒന്നാം സ്ഥാനം നേടി ഗവ: യു.പി.സ്കൂൾ വിളക്കോട് . കണ്ണൂർ ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ മികച്ച അക്കാദമിക പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകുന്ന പരിപാടിയാണ് മികവുത്സവം - 2023 . ജില്ലയിലെ 15 ഉപജില്ലകളിലെ ജേതാക്കളായ സ്കൂളുകൾ മാറ്റുരച്ച പരിപാടിയിൽ വിളക്കോട് ഗവ: യു.പി സ്കൂളിന്റെ 'ജന്മദിനം വിദ്യാലയത്തോടൊപ്പം ' എന്ന പ്രവർത്തനം ഒന്നാം സ്ഥാനത്തിന് അർഹമായി.


    No comments

    Post Top Ad

    Post Bottom Ad