Header Ads

  • Breaking News

    റേഷൻ സാധനങ്ങൾ വാങ്ങാത്തവരുടെ കാർഡുകൾ റദ്ദാക്കുമെന്ന പ്രചാരണം വ്യാജമെന്ന് ഭക്ഷ്യമന്ത്രി




    തിരുവനന്തപുരം: കേരളത്തിലെ റേഷൻ വിതരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം വ്യാജമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

    വെള്ള കാർഡുപയോഗിച്ച് റേഷൻ സാധനങ്ങൾ വാങ്ങാത്തവർ ഉണ്ടെങ്കിൽ ഈ മാസം 30ന് മുമ്പായി എന്തെങ്കിലും വാങ്ങി കാർഡ് ലൈവാക്കിയില്ലെങ്കിൽ അവ റദ്ദാക്കുമെന്നും, ഏപ്രിൽ ഒന്നു മുതൽ റേഷൻ സമ്പ്രദായം കേന്ദ്ര സർക്കാർ ഏറ്റെടുക്കുമെന്നുമാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം.

    ഇപ്രകാരമൊരു നടപടിയും ആലോചനയിൽ ഇല്ല. ഇത്തരം വ്യാജവാർത്ത നിർമിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്നും ഭക്ഷ്യപൊതുവിതരണ വകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad