Header Ads

  • Breaking News

    തലശ്ശേരിയിൽ ബ്രൗൺ ഷുഗറുമായി നാല് പേർ പിടിയിൽ




    തലശ്ശേരി: വാഹന പരിശോനയ്ക്കിടെ 17.990 ഗ്രാം ബ്രൗൺഷു ഗറുമായി നാലുപേരെ തലശ്ശേരി പൊലീസ് അറസ്റ്റു ചെയ്തു. പാപ്പിനിശേരി അഞ്ചാം പീടികയിലെ മക്കാരക്കാരന്റവിട മുഹമ്മദ് ഫാസിൽ(27), ചാലാട് വായനശാലയ്ക്കു സമീപം ആലിയാ സ്ഹൗസിൽ അഷ്റഫ് (26), ചാലാട് ചാത്തോത്ത് ഹൗസി ൽ പ്രദീപൻ (32), ചാലാട് പോച്ചപ്പിൽ ഹൗസിൽ ടി. മംഗൾ (26) എന്നിവരെയാണ് പൊലീസ് സ്റ്റേഷന് സമീപം എസ്. ഐ മിലേഷും സംഘവും പിടികൂടിയത്. വ്യാഴാഴ്ച രാത്രിയിലാ ണ് സംഭവം. പൊലീസിന്റെ പിടിയിലായപ്പോൾ പ്രതിയായ അഷ്റഫ് കാറിൽ തലയിടിച്ച് സ്വയം പരുക്കേൽപ്പിച്ചതായി പൊലീസറഞ്ഞു. പ്രതികൾ ഉപയോഗിച്ച ഡൽഹി രജിസ്ട്രേഷൻ കാറും പൊലീസ്കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad