കള്ള് ഷാപ്പുകളുടെ ലൈസൻസ്: സമയപരിധി രണ്ട് മാസത്തേക്ക് കൂടി ദീർഘിപ്പിച്ച് സർക്കാർ
സംസ്ഥാനത്ത് കള്ള് ഷാപ്പുകളുടെ ലൈസൻസുമായി ബന്ധപ്പെട്ട സമയപരിധി ദീർഘിപ്പിച്ച് സർക്കാർ. കള്ള് ഷാപ്പുകളുടെ ലൈസൻസ് രണ്ട് മാസത്തേക്ക് കൂടിയാണ് നീട്ടിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. കള്ള് ഷാപ്പുകളുടെ ലേലം ഓൺലൈൻ ആക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ നേരിട്ട കാലതാമസവും, അബ്കാരി നയത്തിന് അന്തിമരൂപവും ആകാത്തതിനെ തുടർന്നാണ് സമയപരിധി വീണ്ടും നീട്ടിയിരിക്കുന്നത്.
കള്ള് ഷാപ്പുകൾ വിൽക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ സങ്കീർണതയും, വിൽപ്പനയിൽ പങ്കെടുക്കുന്നവരുടെ തിരക്ക് കാരണം തടസ്സങ്ങൾ നേരിടുന്നതിനെ തുടർന്നാണ് ഓൺലൈനായി വിൽപ്പന നടത്താനുള്ള നീക്കങ്ങൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി സോഫ്റ്റ്‌വെയറുകൾ തയ്യാറാക്കാനും, അബ്കാരി ഷോപ്പ് ഡിസ്പോസൽ ചട്ടങ്ങളിൽ ഭേദഗതി വരുത്താനും സർക്കാർ തീരുമാനിച്ചിരുന്നു. അതേസമയം, കള്ള് ഷാപ്പുകൾക്ക് വിവിധ ക്ലാസിഫിക്കേഷൻ അനുസരിച്ച് സ്റ്റാർ പദവി നൽകാനുള്ള തീരുമാനവും സർക്കാരിന്റെ ആലോചനയിൽ ഉണ്ട്.
No comments
Post a Comment