താരാപുരം ദുർഗാംബികക്ഷേത്രം തിറ ഉത്സവം ഇന്ന് മുതൽ ഏപ്രിൽ ഒന്നുവരെ
പഴയങ്ങാടി (www.payangadilive.in) : താരാപുരം ദുർഗാംബികക്ഷേത്രം തിറ ഉത്സവം 28 മുതൽ ഏപ്രിൽ ഒന്നുവരെ ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ സാരഥിയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. ചൊവ്വാഴ്ച വൈകീട്ട് നാലിന് നാഗ ആൽത്തറയിൽനിന്ന് കലവറനിറയ്ക്കൽ ഘോഷയാത്ര. രാത്രി എട്ടിന് പ്രാദേശിക കലാപരിപാടികൾ.
ബുധനാഴ്ച രാവിലെ ഗുരു മനപ്പിള്ളി മുത്തപ്പന് പൂജ, രാത്രി എട്ടിന് കോഴിക്കോട് ബീറ്റ്സ് ഗാനമേള. വ്യാഴാഴ്ച രാവിലെ 11-ന് യക്ഷിക്കളം (ഭസ്മക്കളം), രാത്രി എട്ടിന് യക്ഷിക്കളം പാട്ട് (നാഗക്കളം), തുടർന്ന് കൈകൊട്ടിക്കളി, പ്രാദേശിക കലാപരിപാടികൾ. വെള്ളിയാഴ്ച രാവിലെ 11-ന് യക്ഷിക്കളംപാട്ട് (നാഗക്കളം), വൈകീട്ട് നാലിന് പഴയങ്ങാടി റെയിൽവേ മുത്തപ്പൻ മടപ്പുരയിൽനിന്ന് എഴുന്നള്ളത്ത്, തുടർന്ന് ഉച്ചൂളി കടവത്ത് ഭഗവതിയുടെ തോറ്റം. രാത്രി ഒൻപതിന് യക്ഷിക്കളം പാട്ട് (രൂപക്കളം), തുടർന്ന് കോമഡിഷോ.
ശനിയാഴ്ച രാവിലെ ഗുരുമനപ്പിള്ളി മുത്തപ്പന് കലശം, രാവിലെ 10-ന് ഉച്ചൂളി കടവത്ത് ഭഗവതിയുടെ തിരുമുടി ഉയരും. രാത്രി ഒൻപതിന് യക്ഷിക്കളംപാട്ട് (അഷ്ടനാഗക്കളം), നാട്ടറിവ്പാട്ടുകൾ. അന്നദാനവും ഉണ്ടാകും.
No comments
Post a Comment