Header Ads

  • Breaking News

    ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം




    ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും രണ്ട് മിനിറ്റിന്റെ ഇടവേളയില്‍ ശക്തമായ ഭൂചലനം. ഒരു മിനിറ്റ് നേരത്തോളം ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 10.17നാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. രണ്ട് മിനിറ്റകം വീണ്ടും ശക്തിയായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ തീവ്രത 6.6 രേഖപ്പെടുത്തി ഭയചികിതരായ ജനങ്ങൾ വീടുവിട്ട് പുറത്തേക്ക് ഓടി. പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പ്രകമ്പനം ഉണ്ടായി.

    ഉത്തരേന്ത്യന്‍ മേഖലകളിലും ഇന്ത്യയുള്‍പ്പെടെ ആറ് രാജ്യങ്ങളില്‍ ഭൂകമ്പത്തിന്റെ ആഘാതമുണ്ടായി. നിലവില്‍ ഏതെങ്കിലും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഫ്ഗാനിസ്ഥാനിലെ കലഫ്ഖാനിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ട്. തുര്‍ക്ക്‌മെനിസ്ഥാന്‍, ഇന്ത്യ, കസാക്കിസ്ഥാന്‍, പാകിസ്താന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ചൈന, അഫ്ഗാനിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.


    No comments

    Post Top Ad

    Post Bottom Ad