കിക്മയിൽ എംബിഎ: അപേക്ഷാ തീയതി നീട്ടി
കേരള സർക്കാറിന്റെ കീഴിൽ സംസ്ഥാന സഹകരണ യൂനിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എംബിഎ (ഫുൾടൈം) 2023-25 ബാച്ചിലേയ്ക്ക് പ്രവേശനത്തിനുള്ള അപേക്ഷാ തീയതി നീട്ടി.
കേരള സർവ്വകലാശാലയുടെയും, എഐസിടി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, സിസ്റ്റം എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്‌കോളർഷിപ്പും, എസ്‌സി/എസ്ടി/ഒഇസി/മത്സ്യത്തൊഴിലാളി വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്. അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി മാർച്ച് 31.ഫോൺ: 8547618290/ 9288130094 വെബ്‌സൈറ്റ്: www.kicma.ac.in
No comments
Post a Comment