പഴയങ്ങാടി ശാസ്ത്രയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ...
പഴയങ്ങാടി (www.payangadilive.in) : ശാസ്ത്ര പഴയങ്ങാടിയിൽ നടത്തുന്ന അഭയകേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ സുപ്രണ്ട് കൗൺസലർ, ഓഫീസ് അസിസ്റ്റന്റ്, പ്യൂൺ, വാച്ച് വുമൺ, കുക്ക് എന്നിവരെ നിയമിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും സാമൂഹിക സേവന താത്പര്യവും സ്ത്രീപക്ഷസമീപനവും വനിതാ ഹോസ്റ്റലുകൾ നടത്തിയ പരിചയവും രാപകൽ ഭേദമന്യേ തൊഴിൽ ചെയ്യാനുള്ള സന്നദ്ധതയുമാണ് സൂപ്രണ്ട് തസ്തികയ്ക്ക് വേണ്ടത്.
ബി.കോം. ബിരുദവും ഓഫീസ് ഭരണപരിചയവും കംപ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് ഓഫീസ് അസിസ്റ്റന്റ് ആകാം.
പ്യൂൺ, വാച്ച് വുമൺ, കുക്ക് തസ്തികകളിലേക്ക് തൊഴിലുകളിൽ പരിചയവും പത്താംതരം വിദ്യാഭ്യാസവുമുമാണ് വേണ്ടത്. എല്ലാ തസ്തികകളിലും 60 വയസ്സിൽ താഴെയുള്ള സ്ത്രീകളെ മാത്രമാണ് പരിഗണിക്കുക. ഒരാൾക്ക് ഒരു തസ്തികയിൽ മാത്രം അപേക്ഷിക്കാം. അപേക്ഷയും വിശദവിവരങ്ങളും മാർച്ച് 30-ന് അഞ്ചിനകം പഴയങ്ങാടിയിലെ ശാസ്ത്രയുടെ ഓഫീസിൽ നേരിട്ടോ [email protected] എന്ന വിലാസത്തിലോ നൽകാം. ഏപ്രിൽ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് പഴയങ്ങാടി ശാസ്ത്ര ഓഫീസിൽ മുഖാമുഖം നടക്കും. ഫോൺ: 9447749131.
No comments
Post a Comment