Header Ads

  • Breaking News

    ജില്ലയിൽ ഹോം ഗാർഡ്സ് നിയമനം: അപേക്ഷ ക്ഷണിച്ചു



    .

    കണ്ണൂർ : ജില്ലയിൽ പൊലീസ്/ ഫയർ ആന്റ് റെസ്‌ക്യൂ സർവീസസ് വകുപ്പുകളിൽ ഹോംഗാർഡ്സ് വിഭാഗത്തിൽ പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകളിലേക്ക് യോഗ്യരായ പുരുഷ/ വനിത ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
    അടിസ്ഥാന യോഗ്യത: ആർമി/ നേവി/ എയർഫോഴ്സ്/ബിഎസ്എഫ്/ സിആർപിഎഫ്/സിഐഎസ്എഫ്/എൻഎസ്ജി/എസ്എസ്ബി/ആസ്സാം റൈഫിൾസ് എന്നീ അർധ സൈനിക വിഭാഗങ്ങളിൽ നിന്നോ പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ്, എക്സൈസ്, ഫോറസ്റ്റ്, ജയിൽ എന്നീ സംസ്ഥാന സർവീസുകളിൽ നിന്നോ വിരമിച്ച സേനാംഗമായിരിക്കണം. വിദ്യാഭ്യാസ യോഗ്യത: എസ് എസ് എൽ സി/തത്തുല്യം. പ്രായം 35നും 58നും ഇടയിൽ.
    അപേക്ഷാ ഫോറത്തിന്റെ മാതൃക ഫയർ ആന്റ് റെസ്‌ക്യൂ സർവീസസ് ജില്ലാ ഫയർ ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ (ഒന്ന് അപേക്ഷയിൽ പതിക്കണം), ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെ/ മുൻ സേവനം തെളിയിക്കുന്ന രേഖയുടെ പകർപ്പ്, എസ് എസ് എൽ സി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, അസി.സർജന്റെ റാങ്കിൽ കുറയാത്ത ഒരു മെഡിക്കൽ ഓഫീസർ നൽകിയ ശാരീരിക ക്ഷമതാ സാക്ഷ്യപത്രം ജില്ലാ ഫയർ ഓഫീസിൽ സമർപ്പിക്കണം. അവസാന തീയതി: മാർച്ച് 31.
    യോഗ്യരായ ഉദ്യോഗാർഥികളെ കായിക ക്ഷമതാ പരിശോധനയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കും. 100 മീറ്റർ ദൂരം 18 സെക്കന്റിനുള്ളിൽ ഓടിയെത്തുക, മൂന്ന് കിലോമീറ്റർ ദൂരം 30 മിനിറ്റിനുള്ളിൽ നടന്ന് എത്തുക എന്നിവയാണ് കായിക ക്ഷമതാ പരീക്ഷ. ഫോൺ: 0497 2701092.

    No comments

    Post Top Ad

    Post Bottom Ad