എൽബിഎസിൽ കോഴ്‌സുകൾ
എൽ ബി എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജി കണ്ണൂർ മേഖലാ കേന്ദ്രത്തിൽ ഏപ്രിൽ മാസം തുടങ്ങുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ, സി പ്ലസ് പ്ലസ് പ്രോഗ്രാമിങ് എന്നിവയ്ക്ക് എസ് എസ് എൽ സിയാണ് യോഗ്യത. പരീക്ഷ എഴുതിയ വിദ്യാർഥികൾക്കും അപേക്ഷിക്കാം. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വെബ് ഡിസൈൻ യൂസിങ് എച്ച് ടി എം എൽ ആന്റ് സി എസ് എസ് കോഴ്സിന് ഹൈസ്‌കൂൾ വിഭാഗം വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.lbscentre.kerala.gov.in/services/courses ൽ ലഭിക്കും. ഫോൺ: 0497 2702812, 94476442691.
No comments
Post a Comment