'തലയാണ് വേണ്ടത്; അല്ലാതെ റബറിന്‍റെ വില അല്ല' ബിഷപ് പാംപ്ലാനിയോട് കെ.എം ഷാജി
റബർ വില 300 രൂപയാക്കിയാൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുമെന്ന തലശേരി ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിക്ക് മറുപടിയുമായി മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി. ‘ ലോകത്ത് ഒരു ഭരണ വ്യവസ്ഥയില്‍ ഏറ്റവും വലിയ വില വേണ്ടത് മനുഷ്യനാണ്. അല്ലാതെ റബ്ബറിനല്ല. റബ്ബറിന് പൊന്നിന്‍റെ വില തന്ന് ഒരു ചാക്കില്‍ പൈസയാക്കി കെട്ടി തന്നാല്‍ അത് വെക്കാന്‍ തലയാണ് വേണ്ടത് അല്ലാതെ വിലയല്ല വേണ്ടത്’ കെ.എം ഷാജി പറഞ്ഞു.
വില വേണ്ടത് മനുഷ്യനാണ്. മനുഷ്യനെ വിലകല്‍പ്പിക്കുന്ന ഒരു രാഷ്ട്രീയത്തെ തിരിച്ചുകൊണ്ടുവരാനുള്ള പോരാട്ടില്‍ ഭാഗമാകണമെന്നും കെ.എം ഷാജി അബുദാബിയില്‍ പറഞ്ഞു.
ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനക്കെതിരെ കെ ടി ജലീല്‍ എംഎല്‍എയും രംഗത്തെത്തിയിരുന്നു.ബിജെപി നല്‍കുന്ന റബ്ബറിന്റെ വില പോയി വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്നാണ് ജലീല്‍ ചോദിച്ചത്. . 30 വെള്ളികാശിന്റെ മോദി കാലത്തെ മൂല്യമാണോ 300 രൂപയെന്നും കെ ടി ജലീല്‍ ഫേസ്ബുക്കിലൂടെ ചോദിച്ചു.
അതേസമയം കെ ടി ജലീല്‍ ഉയര്‍ത്തിയിരിക്കുന്നത് പച്ചയായ വധഭീഷണിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. നേരത്തെ പാലാ ബിഷപ്പിനോട് കാണിച്ച അതേസമീപനം തന്നെയാണ് ഇപ്പോള്‍ തലശ്ശേരി ആര്‍ച്ച് ബിഷപ്പിന് നേരേയും ഉണ്ടായിരിക്കുന്നത്. ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ജലീലിനെ ക്രിമിനല്‍ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
No comments
Post a Comment