ഇടുക്കിയില്‍ പതിനാറുകാരി പ്രസവിച്ചു; സഹപാഠിക്ക് വേണ്ടി പോലീസ് തിരച്ചില്‍
ഇടുക്കി : കുമളിയില്‍ പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥി പ്രസവിച്ചു. ഇന്ന് രാവിലെ സ്വന്തം വീട്ടില്‍ വെച്ചായിരുന്നു പ്രസവം. കുട്ടി ഗര്‍ഭിണി ആയിരുന്ന വിവരം വീട്ടുകാര്‍ക്കോ സ്‌കൂള്‍ അധികൃതര്‍ക്കോ അറിയില്ലായിരുന്നു . ഇന്ന് രാവിലെ കുട്ടി പ്രസവിക്കുമ്പോഴാണ് വീട്ടുകാര്‍ ഈ വിവരം അറിയുന്നത് എന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.കുമളി പോലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഈ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പോലീസ് തിരച്ചില്‍ തുടങ്ങി. ഇരുവരും സ്‌നേഹത്തിലായിരുന്നു എന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി. ചൈല്‍ഡ് വെല്‍ഫെയറും ഇതുമായി ബന്ധപ്പെട്ട അന്വേഷം ആരംഭിക്കും.
ഇരുവർക്കും പ്രായപൂർത്തിയാകാത്ത സാഹചര്യത്തിൽ പോക്സോ വകുപ്പുകളടക്കം ചുമത്തിപോലീസ് കേസെടുക്കുന്നതിന് ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി അന്വേഷിച്ചതിന് ശേഷം ആയിരിക്കും ആൺകുട്ടിക്കെതിരെ നടപടി എടുക്കുക.
പെൺകുട്ടി പൂർണ്ണ ആരോഗ്യവതിയാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. മറ്റാരും പീഡിപ്പിച്ചിട്ടില്ലെന്നാണ് പെൺകുട്ടി തന്നെ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഈ മൊഴി പോലീസ് പൂര്‍ണമായും
മുഖവിലയ്ക്കെടുക്കുന്നില്ല. മറ്റാരെങ്കിലും പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടോ എന്നതിൽ പോലീസ് അന്വേഷണം നടക്കുകയാണ്.
No comments
Post a Comment