സഹോദരനെ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരം, സ്റ്റേഷനിലെ വാഹനങ്ങള്‍ക്ക് തീയിട്ടു; കാപ്പ പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി
കണ്ണൂര്‍: വളപട്ടണം പോലീസ് സ്‌റ്റേഷനില്‍ വാഹനങ്ങള്‍ക്ക് തീയിട്ടത് കാപ്പ കേസ് പ്രതി. സംഭവത്തിനുശേഷം സമീപത്തെ കെട്ടിടത്തില്‍ ഒളിവില്‍കഴിഞ്ഞ ഇയാളെ
കണ്ണൂര്‍: വളപട്ടണം പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ കത്തിച്ച സംഭവത്തില്‍ കാപ്പ കേസ് പ്രതി പിടിയില്‍. വിവിധ കേസുകളില്‍ പ്രതിയായ ചാണ്ടി ഷമീമിനെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വളപട്ടണം സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ചു വാഹനങ്ങള്‍ക്കാണ് തീയിട്ടത്. ഈ വാഹനങ്ങളിൽ ഒന്ന് ചാണ്ടി ഷമീമിന്റേതാണ്. ഇതിന് പിന്നില്‍ ചാണ്ടി ഷമീം ആണ് എന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ മുതല്‍ തന്നെ വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു.
ഒടുവില്‍ രണ്ടു നില കെട്ടിടത്തിന്റെ മുകളില്‍ ഷമീം ഉണ്ടെന്ന് അറിഞ്ഞ് അവിടെ എത്തി ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വളപട്ടണം പൊലീസ് സ്‌റ്റേഷനിലേക്ക് പ്രതിയെ കൊണ്ടുപോയി. കഴിഞ്ഞ ദിവസം ഷമീമും സഹോദരനും വളപട്ടണം സ്റ്റേഷനിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ ഷമീമിന്റെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് സ്റ്റേഷന്‍ വളപ്പിലെ വാഹനങ്ങള്‍ ഷമീം തീയിട്ടതെന്നാണ് പൊലീസ് പറയുന്നത്.
No comments
Post a Comment