കണ്ണൂരിലെ സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ തോട്ടടയിൽ പ്രവർത്തിക്കുന്ന സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളിൽ എട്ടാംക്ലാസ് പ്രവേശനത്തിന് ഏപ്രില്‍ 5 വരെ www.polyadmission.org/ths എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഹൈസ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം തന്നെ എഞ്ചിനീയറിംഗ് മേഖലകളിൽ സാങ്കേതിക പരിജ്ഞാനം നേടാന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കും.
പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും എട്ടാം ക്ലാസ്സില്‍ പ്രവേശനം ലഭിക്കും. പത്താം ക്ലാസ് വിജയിക്കുമ്പോള്‍ എസ്.എസ്.എല്‍.സി.യ്ക്ക് തത്തുല്യമായ ടി.എച്ച്.എസ്.എല്‍.സി ട്രേഡ് സര്‍ട്ടിഫിക്കറ്റും എന്‍.എസ്.ക്യൂ.എഫ് (നാഷണല്‍ സ്കീല്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് ലെവല്‍ ഒന്ന് & രണ്ട്) സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നു. ടി.എച്ച്.എസ്.എല്‍.സി യെ ഐ.ടി.ഐ യോഗ്യതയ്ക്ക് തുല്യമായി കണക്കിലെടുത്ത് സാങ്കേതിക തസ്തികകളിലേയ്ക്ക് പി.എസ്.സി പരിഗണിക്കുന്നതിനാൽ പഠനശേഷം തൊഴിൽ സാദ്ധ്യത കൂടുതലാണ്. ടി.എച്ച്.എസ്.എല്‍.സി പാസ്സായവര്‍ക്ക് പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന് 10% സീറ്റ് സംവരണം.
വിശദവിവരങ്ങള്‍ക്ക് : 9400006494, 9961488477, 9446973178, 94952 61626
No comments
Post a Comment