സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ കേസെടുത്ത് തളിപ്പറമ്പ് പൊലീസ്; നടപടി സിപിഎം നേതാവിന്റെ പരാതിയിൽ
കണ്ണൂർ: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും ആക്ഷൻ ഒടിടി പ്ലാറ്റ്ഫോം സിഇഒ വിജേഷ് പിള്ളയ്ക്കുമെതിരെ കേസെടുത്ത് തളിപ്പറമ്പ് പൊലീസ്.
സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷിന്റെ പരാതിയിലാണ് കേസ്. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, ലഹളയ്ക്കു ശ്രമം എന്നീ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് സ്വപ്ന സുരേഷ് നൽകിയ പരാതിയിൽ വിജേഷ് പിള്ളയെ കർണാടക പൊലീസ് എട്ട് മണിക്കൂറായി ചോദ്യം ചെയ്യുകയാണ്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാൻ സ്വപ്നയെയും വിളിച്ചുവരുത്തി.
സരിത്തിനെയും ബെംഗളൂരു കെ ആർ നഗർ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഭീഷണിപ്പെടുത്തൽ കുറ്റത്തിനു ചുമത്തുന്ന ക്രിമിനൽ ശിക്ഷാനിയമം 506 പ്രകാരമാണ് വിജേഷിനെതിരെ കർണാടക പൊലീസ് കേസെടുത്തത്.
No comments
Post a Comment