Header Ads

  • Breaking News

    ഹെല്‍ത്ത് കാര്‍ഡ് ഏപ്രില്‍ ഒന്നു മുതൽ നിർബന്ധം




    സംസ്ഥാനത്ത് ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് അടുത്ത മാസം ഒന്ന് മുതല്‍ നിര്‍ബന്ധം. ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ തിരക്ക് അനുഭവപ്പെട്ടിരുന്നതിനാല്‍ നേരത്തെ രണ്ടു തവണ തീയതി നീട്ടി നല്‍കിയിരുന്നു. ഹെല്‍ത്ത് കാര്‍ഡ് ലഭിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ച ടൈഫോയ്ഡ് വാക്‌സിന്‍ കിട്ടാനില്ലാത്തതും തീയതി നീട്ടാന്‍ കാരണമായി. 

    ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്നതിന് ടൈഫോയ്ഡ് വാക്‌സിന്‍, വിരശല്യത്തിനുള്ള ഗുളിക എന്നിവ നിര്‍ബന്ധമായും സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

    സംസ്ഥാനത്ത് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന മുഴുവന്‍ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്നാണ് നിര്‍ദേശം. രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ആവശ്യം.ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്‌സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകര്‍ച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉള്‍പ്പെടെയുള്ളവ നടത്തണം. സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വര്‍ഷമാണ് ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി.


    No comments

    Post Top Ad

    Post Bottom Ad