Header Ads

  • Breaking News

    കുട്ടികളുടെ ഫോട്ടോ വെച്ച് സ്‌കൂളുകളില്‍ ബോര്‍ഡുകളും പരസ്യങ്ങളും വേണ്ടെന്ന് ബാലാവാകാശ കമ്മീഷന്‍


    തിരുവനന്തപുരം: മത്സരബുദ്ധി സൃഷ്ടിക്കുന്ന തരത്തില്‍ കുട്ടികളുടെ ഫോട്ടോ വെച്ച് സ്‌കൂളുകള്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകളും പരസ്യങ്ങളും വിലക്കിക്കൊണ്ട് ബാലാവകാശ കമ്മീഷന്‍ ഉത്തരവ്. ഇത് മറ്റ് കുട്ടികളില്‍ വലിയ തോതിലുള്ള മാനസിക സംഘര്‍ഷം സൃഷ്ടിക്കുന്നതായും കമ്മീഷന്‍ കണ്ടെത്തി. ഇത്തരം ബോര്‍ഡുകളും പരസ്യങ്ങളും വിലക്കിക്കൊണ്ടുള്ള ഉത്തരവുകള്‍ വിദ്യാലയങ്ങള്‍ക്ക് നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡയറക്ടര്‍, പരീക്ഷാ സെക്രട്ടറി എന്നിവര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാര്‍, അംഗങ്ങളായ സി വിജയകുമാര്‍, പി പി ശ്യാമളാദേവി എന്നിവരുടെ ഫുള്‍ ബഞ്ചാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കുട്ടികളില്‍ അനാവശ്യ മത്സരബുദ്ധിയും സമ്മര്‍ദവും സൃഷ്ടിക്കുന്ന തരത്തിലുള്ള പരീക്ഷകളില്‍ മാറ്റം വരുത്താനും ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശമുണ്ട്.

    No comments

    Post Top Ad

    Post Bottom Ad