കല്യാണ ചടങ്ങിനിറങ്ങിയ കുടുംബം സഞ്ചരിച്ച കാർ ഓടിക്കൊണ്ടിരിക്കവെ കത്തി, പൂർണമായും നശിച്ചു; അത്യാഹിതം ഒഴിവായി
കാസർകോട്: കാസർകോട് പുല്ലൊടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പൊയിനാച്ചി സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. മാലോത്ത് ഒരു കല്യാണ ചടങ്ങിൽ പങ്കെടുക്കാനായി പോകുമ്പോഴായിരുന്നു അത്യാഹിതം സംഭവിച്ചത്. എന്നാൽ ഭാഗ്യത്തിന് കാറിലുണ്ടായിരുന്ന അഞ്ച് പേരും രക്ഷപെട്ടു. അപകടത്തിൽ കാർ പൂർണമായി കത്തിനശിച്ചു. ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടപ്പോൾ തന്നെ കാർ നിർത്തി ഇറങ്ങി ഓടിയതിനാലാണ് വൻ അത്യാഹിതം ഒഴിവായത്. ഫയർഫോഴ്സ് എത്തുന്നതിന് മുമ്പ് തന്നെ കാർ പൂർണ്ണമായും കത്തി നശിക്കുകയായിരുന്നു.
No comments
Post a Comment