Header Ads

  • Breaking News

    ആർ ടി ഒ സ്ക്വാഡിനെ അപമാനിച്ച അഞ്ചു പേർക്കെതിരെ കേസ്






    പിണറായി: വാഹന പരിശോധന നടത്തുകയായിരുന്ന ആർ ടി ഒ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിനെ 1000 കോടിക്ക് ഗുണ്ടാ പിരിവിവെന്ന് പറഞ്ഞ് അപമാനിച്ച അഞ്ചു പേർക്കെതിരെ കേസ്.

    രണ്ടു പേർ പിടിയിൽ. പാതിരിയാട് ചേരിക്കമ്പനിക്ക് സമീപത്തെ നബീൽ (26), മൊകേരിയിലെ സായൂജ്(26) എന്നിവരെയാണ് പിണറായി പോലീസ് പിടികൂടിയത്. 

    വാഹന പരിശോധന നടത്തുകയായിരുന്ന മട്ടന്നൂർ ആർ ടി ഒ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിനെയാണ് ഗുണ്ടാ പിരിവുകാർ എന്ന് വിളിച്ചത്. മമ്പറത്തെ എസ്.പി.കെ. ബോഡി ഫിറ്റ്നസ് സെൻ്ററിന് സമീപത്തുണ്ടായിരുന്ന അഞ്ചംഗ സംഘം അപമാനിച്ചത്.

    തുടർന്ന് എൻഫോഴ്സ്മെൻറ് സംഘം പിണറായി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് എഎം.വി.ഐ.സനലിൻ്റെ പരാതിയിൽ കേസെടുത്ത് രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.


    No comments

    Post Top Ad

    Post Bottom Ad