പയ്യന്നൂർ: മീൻ പിടിക്കുന്നതിനിടെ യുവാവ് പുഴയിൽ മുങ്ങി മരിച്ചു.രാമന്തളി വടക്കുമ്പാട് കെ.സി. പാലത്തിന് സമീപത്തെ അറുമാടി സുരേഷ് കുമാർ (46) ആണ് മുങ്ങി മരിച്ചത്. വെള്ളിയാഴ്ചഉച്ചക്ക് 12.45 മണിയോടെയാണ് സംഭവം.പുന്നക്കടവ് പാലത്തിന് വടക്കുഭാഗം സുഹൃത്തിനൊപ്പം പുഴയിൽ മീൻ പിടിക്കുന്നതിനിടെ സുരേഷ് കുമാർ മുങ്ങി താഴുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ ഓടിയെത്തി പുഴയിൽ തെരച്ചിൽ നടത്തി കരയ്ക്കെത്തിക്കുമ്പോഴെക്കും മരണപ്പെട്ടിരുന്നു.പരേതനായ വേലിയാട്ട് ഗോവിന്ദൻ്റെയും അറുമാടി ജാനകിയുടെയും മകനാണ്. അവിവാഹിതൻ.സഹോദരങ്ങൾ: ശ്രീജ, പ്രമീള.മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തും.
No comments
Post a Comment