കണ്ണൂരിൽ ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
കണ്ണൂർ : സമഗ്രശിക്ഷേ കേരളം കണ്ണൂര്‍ നിപുണ്‍ ഭാരത് മിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. ബിരുദം, ഡാറ്റാ എന്‍ട്രിയില്‍ ഗവ.അംഗീകൃത സര്‍ട്ടിഫിക്കറ്റ്, മണിക്കൂറില്‍ 6000 കീ ഡിപ്രെഷന്‍ വേഗത, മലയാളം ടൈപ്പിങ് അറിവ് എന്നിവയാണ് യോഗ്യത. ആറ് മാസത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം. ബി.എഡ്/ ഡി.എല്‍.എഡ് യോഗ്യത അഭിലഷണീയം. പ്രായ പരിധി 36 വയസ്. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ മാര്‍ച്ച് 28ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍, സമഗ്രശിക്ഷ കേരളം, ട്രെയിനിങ് സ്‌കൂളിന് സമീപം, കാല്‍ടെക്‌സ്, കണ്ണൂര്‍ 2 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2707993.
No comments
Post a Comment