ഇന്നസെന്റിന്റെ ആരോഗ്യനിലയില്‍ മാറ്റം
കൊച്ചി: നടന്‍ ഇന്നസെന്റിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ന്യുമോണിയയുമായി ബന്ധപ്പെട്ട അസ്വസ്‌ഥതകളാണ് മുന്‍ ലോക്‌സഭാ അംഗംകൂടിയായ ഇന്നസെന്റിനെ വലയ്‌ക്കുന്നത്. കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയിലാണു ചികിത്സ.
അണുബാധ പ്രതിസന്ധി സൃഷ്‌ടിക്കാതിരിക്കാന്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ടു ദിവസംകൊണ്ടു ചികിത്സാ പുരോഗതി വ്യക്‌തമാകുമെന്ന പ്രതീക്ഷയിലാണു ഡോക്‌ടര്‍മാര്‍. രണ്ടു ദിവസമായി ചികിത്സകളോട് അനുകൂലമായി പ്രതികരിക്കുന്നുണ്ട്.
ന്യുമോണിയ ബാധിച്ച ഇന്നസെന്റിന്റെ ആരോഗ്യം അതീവവഷളായിരുന്നു. മരുന്നുകള്‍ കാര്യമായി ഗുണം ചെയ്യാത്ത അവസ്‌ഥ ഫെഫ്‌ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്‌ണന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയും കെ.ബി. ഗണേഷ് കുമാറിന്റെ സഹായം തേടുകയും ചെയ്‌തു. തുടര്‍ന്ന് ഇന്നസെന്റിനെ പരിശോധിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.
തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളജുകളിലെയും തിരുവനന്തപുരം ആര്‍.സി.സിയിലെയും വിദഗ്‌ധ ഡോക്‌ടര്‍മാരാണു മെഡിക്കല്‍ സംഘത്തിലുള്ളത്. പ്രത്യേക മെഡിക്കല്‍ സംഘം ആശുപത്രിയില്‍ ഇന്നസെന്റിനെ സന്ദര്‍ശിക്കുന്നുണ്ട്.
No comments
Post a Comment