19കാരിയെ പരിചയം സ്ഥാപിച്ച് പീഡിപ്പിച്ചു; സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ
കാഞ്ഞങ്ങാട്: ബസ് യാത്രക്കിടെ പരിചയം സ്ഥാപിച്ച് 19കാരിയായ വിദ്യാർഥിനിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. കാഞ്ഞങ്ങാട് -പാണത്തൂർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവർ കോളിച്ചാൽ പതിനെട്ടാം മൈലിലെ റെനിൽ വർഗീസിനെയാണ് (39) രാജപുരം പൊലീസ് ഇൻസ്പെക്ടർ കൃഷ്ണൻ കെ. കാളിദാസ് അറസ്റ്റ് ചെയ്തത്. പ്രതിയെ 14 ദിവസത്തേക്ക് ഹോസ്ദുർഗ് കോടതി റിമാൻഡ് ചെയ്തു. അടുത്ത ആഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഇയാൾക്കെതിരെ അഞ്ചു ക്രിമിനൽ കേസുകൾ രാജപുരം സ്റ്റേഷനിൽ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
2011 ജൂൺ 17ന് യുവതിയെ ബലാത്സംഗം ചെയ്തതിന് പ്രതി ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഈ കേസ് പിന്നീട് ഒത്ത് തീർപ്പാക്കി എന്ന് പറയുന്നു. അടിപിടിയിൽ ഏർപ്പെട്ടതിനും മദ്യപിച്ച് കുഴപ്പമുണ്ടക്കിയതിനും കേസുകൾ നിലവിലുണ്ട്. ഡ്രൈവറായ പ്രതി ബസിൽ സ്ഥിരമായി കയറിയിരുന്ന പരാതിക്കാരിയുടെ ഫോൺ നമ്പർ കൈക്കലാക്കി ബന്ധം സ്ഥാപിച്ചു വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. പ്രതിക്കെതിരെ കൂടുതൽ അന്വേഷണം നടക്കുമെന്ന് പൊലീസ് പറഞ്ഞു. റെനിൽ വർഗീസ് വിദ്യാർത്ഥിനിയെ കൊണ്ടുപോയ കാർ കണ്ടെത്തുന്നതിന് അന്വേഷണം നടക്കുന്നു. പനത്തടി-റാണിപുരം റോഡിലെ ക്വാർട്ടേഴ്സിലും വീട്ടിലും കാറിലും ഉൾപ്പെടെ വിദ്യാർത്ഥിനി പീഡനത്തിനിരയായി.
No comments
Post a Comment