Header Ads

  • Breaking News

    വന്ദേഭാരതിന്‌ വിമാനത്തിലെ നിരക്ക്‌; തത്‌കാലിന്‌ 3405 രൂപ



    വിമാന യാത്രാക്കൂലിയെ കടത്തിവെട്ടി വന്ദേഭാരത്‌ ടിക്കറ്റ്‌ നിരക്ക്‌. വന്ദേഭാരതിൽ തിരുവനന്തപുരത്തുനിന്ന്‌ കാസർകോട്ടേക്കുള്ള തത്‌കാൽ ടിക്കറ്റ്‌ നിരക്ക്‌ വ്യാഴാഴ്‌ച 3405 രൂപയായി. എക്‌സിക്യുട്ടീവ്‌ ക്ലാസിലെ ടിക്കറ്റ്‌ നിരക്കാണിത്‌. ചെയർ കാറിൽ 1805 രൂപയും. കാസർകോട്‌ – തിരുവനന്തപുരം എക്‌സിക്യൂട്ടീവ്‌ ക്ലാസിന്‌ 3340 രൂപയും ചെയർ കാറിന്‌ 1755 രൂപയുമായിരുന്നു നിരക്ക്‌. ഇതിന്‌ പുറമേ റിസർവേഷന്‌ 50 രൂപ കൂടി നൽകണം. വന്ദേഭാരതിൽ ഫ്‌ളക്‌സി ടിക്കറ്റ്‌ നിരക്കായതിനാൽ തിരക്കിന്‌ അനുസരിച്ച്‌ നിരക്കും കൂട്ടും.

    കണ്ണൂർ–മംഗളൂരു പാസഞ്ചറിലെ ലേഡീസ്‌ കമ്പാർട്ട്‌മെന്റ്‌ ഒഴിവാക്കി

    മെമു ഒഴിവാക്കി കണ്ണൂർ– മംഗളൂരു പഴയ പാസഞ്ചർ ട്രെയിൻ തിരിച്ചെത്തിയപ്പോൾ ലേഡീഡ്‌ കമ്പാർട്ട്‌മെന്റില്ല. കോച്ച്‌ 14ൽനിന്ന്‌ പത്താക്കിയെങ്കിലും ഒരാഴ്‌ചയോളം മുന്നിലും പിന്നിലും രണ്ട്‌ ചെറിയ ലേഡീസ്‌ കമ്പാർട്ടുമെന്റുണ്ടായിരുന്നു. വ്യാഴാഴ്‌ച അതും ഒഴിവാക്കി. മംഗളൂരുവിൽനിന്ന്‌ കർണാടകയിലെ പലഭാഗങ്ങളിലേക്കുള്ള ട്രെയിനുകളിലേക്കാണ്‌ പാസഞ്ചറിലെ കോച്ചുകൾ കൂട്ടിചേർത്തത്‌. ഇക്കാര്യം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി -യോട്‌ പരാതിപ്പെട്ടെങ്കിലും ഡിവിഷൻ ഓഫീസിൽ അറിയിക്കാമെന്ന ഒഴുക്കൻ മറുപടിയാണ്‌ ലഭിച്ചത്.

    No comments

    Post Top Ad

    Post Bottom Ad