Header Ads

  • Breaking News

    ആകാശവാണിയുടെ 91 എഫ് എം ട്രാൻസ്‌മീറ്ററുകൾ നാളെ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും; കേരളത്തിൽ‌ രണ്ടിടത്ത്



    രാജ്യവ്യാപകമായി എഫ് എം റേഡിയോ പ്രക്ഷേപണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി 91 പുതിയ എഫ് എം ട്രാൻസ്‌മീറ്ററുകൾ ഏപ്രിൽ 28ന് മുതൽ പ്രവർത്തനം തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 10:30ന് വീഡിയോ കോൺഫറൻസിങ് വഴി ഇവ ഉദ്ഘാടനം ചെയ്യും.

    കേരളത്തിൽ ആലപ്പുഴ ജില്ലയിലെ കായംകുളത്തും, പത്തനംതിട്ട ജില്ലയിലെ മണ്ണാറ മലയിലുമാണ് പ്രക്ഷേപണികൾ സ്ഥാപിച്ചിട്ടുള്ളത്. 100 വാട്സാണ് ഈ ട്രാൻസ്മിറ്ററുകളുടെ പ്രസരണശേഷി . കായംകുളത്തെ ഫ്രീക്വൻസി 100.1 മെഗാ ഹെഡ്സ് ഉം പത്തനംതിട്ടയിലേത് 100 മെഗാഹെർഡ്‌സും ആണ്. തിരുവനന്തപുരം ആകാശവാണി നിലയത്തിൽ നിന്നുള്ള പരിപാടികൾ രാവിലെ അഞ്ചര മണി മുതൽ രാത്രി 11. 10 വരെ തുടർച്ചയായി പ്രക്ഷേപണം ചെയ്യും. പ്രക്ഷേപണിയുടെ 15 കിലോമീറ്റർ ചുറ്റളവിലുള്ള എഫ് എം റേഡിയോ ശ്രോതാക്കൾക്കും എഫ് എം റേഡിയോ സൗകര്യമുള്ള മൊബൈൽ ഫോൺ ഉപഭോക്താക്കൾക്കും റേഡിയോ പരിപാടികൾ കേൾക്കാവുന്നതാണ്.

    പ​ത്ത​നം​തി​ട്ട​യിലെ ട്രാൻസ്‌മീറ്റർ സ്ഥാപിച്ചിട്ടുള്ളത് ജില്ലയിലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​മാ​യ മണ്ണാറമലയിലായതിനാൽ ​ വ്യ​ക്ത​ത അ​ല്പം കു​റ​ഞ്ഞാലും 25 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ​വ​രെ പ​രി​പാ​ടി​ക​ൾ കേ​ൾ​ക്കാ​നാ​കും.

    No comments

    Post Top Ad

    Post Bottom Ad