Header Ads

  • Breaking News

    ജനശതാബ്ദി ഉൾപ്പടെ കൂടുതൽ ട്രെയിനുകൾ ഇന്ന് സർവീസ് റദ്ദാക്കി; ചിലത് വഴിതിരിച്ചുവിടും





    തിരുവനന്തപുരം: കറുകുറ്റിക്കും ചാലക്കുടിക്കും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ ഇന്ന് നിയന്ത്രണം ഏർപ്പെടുത്തി. ഇന്നു രാവിലെ കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ് റദ്ദാക്കി. ഉച്ചയ്ക്ക് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കുള്ള ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. രപ്തി സാഗര്‍ എക്സ്പ്രസ് പാലക്കാട് ജംഗ്ഷനും എറണാകുളം ജംഗ്ഷനും ഇടയില്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നും റെയില്‍വേ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് 15 ട്രെയിനുകൾ പൂർണമായി റദ്ദാക്കിയിട്ടുണ്ട്. മൂന്നു ട്രെയിനുകൾ വഴിതിരിച്ചുവിടും. നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.

    ഇന്നലെ പുറപ്പെടേണ്ട തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസും, ഇന്ന് വൈകിട്ട് പാലക്കാട്‌ നിന്നും പുറപ്പെടുന്ന പാലക്കാട്-തിരുനെൽവേലി പാലരുവി എക്സ്പ്രസ്സും പൂർണമായും റദ്ദാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി ചെന്നൈ യിൽ നിന്നും പുറപ്പെടേണ്ട ചെന്നൈ – ആലപ്പുഴ സൂപ്പർ ഫാസ്റ്റും പൂർണമായും റദാക്കി. ഇന്ന് വൈകിട്ട് ആലപ്പുഴയിൽ നിന്നും പുറപ്പെടേണ്ട ആലപ്പുഴ – ചെന്നൈ സൂപ്പർ ഫാസ്റ്റും പൂർണമായും റദാക്കി. ഇന്നലെ രാവിലെ നാഗർകോവിൽ നിന്നും പുറപ്പെടേണ്ട ഏറനാട് എക്സ്പ്രസ്സും, ഇന്ന് രാവിലെ മംഗലാപുരത്ത് നിന്നും പുറപ്പെടേണ്ട ഏറനാട് എക്സ്പ്രസ്സും പൂർണമായും റദാക്കി. പാലരുവി റദ്ദാക്കിയിരിക്കുന്നതിനാൽ വേണാട് എക്സ്പ്രസിന് കുറുപ്പന്തറ, വൈക്കം, മുളന്തുരുത്തി സ്റ്റേഷനുകളിൽ താൽകാലിക സ്റ്റോപ്പ്‌ അനുവദിച്ചു. രാവിലെയും വൈകിട്ടും ഓരോ മിനിറ്റാണ് സ്റ്റോപ്പ്‌ അനുവദിച്ചിരിക്കുന്നത്.

    ഇന്നലെ രാത്രി ചെന്നൈ നിന്നും പുറപ്പെടുന്ന ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് മെയിൽ 12623 ഇന്ന് രാവിലെ പാലക്കാട്‌ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. ഇന്ന് രാത്രി പാലക്കാട്‌ നിന്ന് ആയിരിക്കും 12624 നമ്പർ ചെന്നൈ മെയിൽ ചെന്നൈക്ക് പുറപ്പെടുക. ഇന്ന് രാവിലെ ആലപ്പുഴയിൽ നിന്നും പുറപ്പെടേണ്ട ആലപ്പുഴ – ധൻബാദ് എക്സ്പ്രസ്സ്‌ ആലപ്പുഴക്ക്‌ പകരം ഈറോഡ് സ്റ്റേഷനിൽ നിന്നായിരിക്കും പുറപ്പെടുക. ആലപ്പുഴയ്ക്കും ഈറോഡ് സ്റ്റേഷനും ഇടയിൽ ഇന്ന് ഈ ട്രെയിൻ ഓടുന്നതല്ല.

    ഇന്ന് രാവിലെ നാഗർകോവിൽ നിന്നും വിടുന്ന പരശു നാഗർകോവിലിനും ഷൊർണുരിനും ഇടയിൽ റദ്ദാക്കിയിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ആലപ്പുഴയിൽ എത്തിച്ചേരേണ്ട കണ്ണൂർ -ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ഷൊർണൂർ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. ഇന്ന് വൈകിട്ട് ആലപ്പുഴയിൽ നിന്നും പുറപ്പെടേണ്ട ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ്‌ ട്രെയിനും റദാക്കി.

    പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ

    തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് (12082)
    കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081)
    ഗുരുവായൂർ – എറണാകുളം എക്സ്പ്രസ് (06439)
    നാഗര്‍കോവില്‍ – മംഗളൂരു എക്‌സ്പ്രസ് (16606)
    മംഗളൂരു – നാഗര്‍കോവില്‍ എക്‌സ്പ്രസ് (16605)
    തിരുനെല്‍വേലി – പാലക്കാട് പാലരുവി എക്‌സ്പ്രസ് (16791)
    പാലക്കാട് – തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് (16792)
    എറണാകുളം – ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12678)
    ബെംഗളൂരു- എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12677)
    കൊച്ചുവേളി – ലോകമാന്യതിലക് ഗരീബ്‍രഥ് എക്സ്പ്രസ് (12202)
    ലോകമാന്യ- കൊച്ചുവേളി ഗരീബ്‍രഥ് എക്സ്പ്രസ് (12201)
    എറണാകുളം – പാലക്കാട് മെമു എക്സ്പ്രസ് (05798)
    പാലക്കാട് – എറണാകുളം മെമു എക്സ്പ്രസ് (05797)
    ആലപ്പുഴ – ചെന്നൈ എക്‌സ്പ്രസ് (222640)
    ചെന്നൈ – ആലപ്പുഴ എക്‌സ്പ്രസ് (22639)


    വഴിതിരിച്ചുവിട്ട ട്രെയിനുകൾ

    1. കന്യാകുമാരി – പുനെ ജയന്തി ജനത എക്സ്പ്രസ് നാഗർകോവിലിനും സേലത്തിനും ഇടയിലായി വഴി തിരിച്ചുവിട്ടു. ഇത് വിരുദനഗർ ജംക്‌ഷൻ, മധുരൈ, ഡിണ്ടിഗൽ, കരൂർ, ഇറോഡ്, സേലം വഴിയാണ് തിരിച്ചുവിടുന്നത്.

    2. തിരുനൽവേലി – ഗാന്ധിധാം ഹംസഫർ വീക്‌ലി എക്സ്പ്രസ്(20923) വിരുധനഗർ ജംക്‌ഷൻ, മധുരൈ വഴി തിരിച്ചുവിട്ടു. വിരുദനഗർ ജംക്‌ഷൻ, മധുരൈ, ഡിണ്ടിഗൽ, കരൂർ, ഇറോഡ് വഴിയാണ് തിരിച്ചുവിടുന്നത്. ഷൊർണൂർ മുതൽ സാധാരണ റൂട്ടിലായിരിക്കും സർവീസ്.

    3. കന്യാകുമാരിയിൽനിന്ന് ഇന്നു പുറപ്പെടുന്ന കന്യാകുമാരി – ബൈഗംളൂരു ഐലൻഡ് എക്സ്പ്രസ് നാഗർകോവിലിനും സേലത്തിനും ഇടയിലായി വഴിതിരിച്ചുവിട്ടു. ഇത് വിരുദനഗർ ജംക്‌ഷൻ, മധുരൈ, ഡിണ്ടിഗൽ, കരൂർ, ഇറോഡ്, സേലം വഴിയാണ് തിരിച്ചുവിടുന്നത്.


    No comments

    Post Top Ad

    Post Bottom Ad