പോളണ്ടിൽ കണ്ണൂർ അതിയടം സ്വദേശിയായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
പരിയാരം :പോളണ്ടിൽ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പരിയാരം മെഡിക്കൽ കോളേജിന് സമീപത്തെ, അതിയടം മാടപ്പുറത്തെ പി സി ശരത്ത് (30) ആണ് കഴിഞ്ഞ ദിവസം പോളണ്ടിൽ താമസസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചത്. രണ്ടു മാസമായി പോളണ്ടിൽ ജോലി ചെയ്തു വരികയായിരുന്നു.
സംസ്കാരം വെള്ളിയാഴ്ച പകൽ 11 ന് അതിയടത്തുള്ള സമുദായ ശ്മശാനത്തിൽ.അച്ഛൻ: ടി വി രവീന്ദ്രൻ (കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, പരിയാരം ), അമ്മ: പി സി ശ്യാമള. സഹോദരി: പി സി ശരണ്യ.
No comments
Post a Comment