എം എം ഡി എം എയുമായി ഇതരസംസ്ഥാനത്തുനിന്നുള്ള രണ്ട് യുവതികളടക്കം മൂന്നുപേര്‍ പിടിയില്‍
കണ്ണൂര്‍: എം.ഡി.എം.എ കടത്തുന്നതിനിടെ മൂന്നു പേര്‍ കണ്ണൂര്‍ മട്ടന്നൂര്‍ പോലീസിന്റെ പിടിയിലായി. 3.46 ഗ്രാം എ.ഡി.എം.എയാണ് ഇവരുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തത്.
പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടിയിലാണ് ഇവര്‍ പിടിയിലാകുന്നത്. രണ്ടു സ്ത്രീകളും ഒരു യുവാവുമാണ് പിടിയിലായ സംഘത്തില്‍ ഉള്‍പ്പെടുന്നത്. യുവാവ് കണ്ണൂര്‍ കാപ്പാട് സ്വദേശിയും യുവതികള്‍ ഹൈദരാബാദില്‍ നിന്നും ചിക്മംഗളൂരില്‍ നിന്നുമുള്ളവരുമാണ്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു മട്ടന്നൂര്‍ പോലീസ് വാഹനപരിശോധന നടത്തിയത്.
ഇപ്പോള്‍ പിടിയിലായ കണ്ണൂര്‍ സ്വദേശിയായ യുവാവ് നേരത്തേയും സമാനമായ കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എം.ഡി.എം.എ കടത്തിന്റെ അന്തര്‍സംസ്ഥാന ബന്ധം വ്യക്തമാകുകയാണെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നടക്കം വ്യാപകമായി സംസ്ഥാനത്ത് എം.ഡി.എം.എ എത്തിക്കുന്നുവെന്നും പോലീസ് പറയുന്നു. അതിനാല്‍ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ ഉള്‍പ്പടെ ശക്തമായ നിരീക്ഷണമേര്‍പ്പെടുത്താനാണ് പോലീസിന്റെ നിര്‍ദ്ദേശം.
പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ ആര്‍ക്കൊക്കെ നല്‍കാനാണ് എം.ഡി.എം.എ എത്തിച്ചത് എന്നതിലടക്കം പോലീസ് അന്വേഷണം നടത്തി വരികയാണ്.
No comments
Post a Comment