പെരിറ്റോണിയൽ ഡയാലിസിസ്: വൃക്ക രോഗികൾക്ക് ഇനി മുതൽ വീടുകളിൽ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാം
വൃക്ക രോഗികൾക്ക് ആശ്വാസ വാർത്തയുമായി എത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, വീടുകളിൽ തന്നെ സൗജന്യമായി ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും നടപ്പാക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രി വീണ ജോർജാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. എല്ലാ ജില്ലകളിലെ ഒരു പ്രധാന ആശുപത്രിയിലാണ് പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ പെരിറ്റോണിയൽ ഡയാലിസിസ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.
ഈ പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്ത വൃക്ക രോഗികൾക്ക് ഡയാലിസിസിന് ആവശ്യമായ ഫ്ലൂയിഡ്, കത്തീറ്റർ, അനുബന്ധ സാമഗ്രികൾ എന്നിവ ആശുപത്രിയിൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്. വൃക്ക രോഗികളുടെ എണ്ണത്തിന് അനുസൃതമായി ഡയാലിസിസ് പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമേയാണ്, പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതിയും വികസിപ്പിച്ചെടുത്തിട്ടുള്ളത്. നിലവിൽ, സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ജില്ല/ ജനറൽ ആശുപത്രികളിൽ പെരിറ്റോണിയൽ ഡയാലിസിസ് സേവനങ്ങൾ ലഭ്യമാണ്.
No comments
Post a Comment