'കരുതലും കൈത്താങ്ങും’ അദാലത്തുകൾക്ക് മെയ് രണ്ടിന് തുടക്കമാവും
കണ്ണൂർ : മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരായ കെ രാധാകൃഷ്ണൻ, പി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്തിന് മെയ് രണ്ടിന് കണ്ണൂരിൽ തുടക്കമാവും.
കണ്ണൂർ താലൂക്ക് അദാലത്ത് മെയ് രണ്ടിന് കണ്ണൂർ മുനിസിപ്പൽ ഹൈസ്‌കൂളിലാണ്. തലശ്ശേരി മെയ് നാല് ഗവ. ബ്രണ്ണൻ ഹൈസ്‌ക്കൂൾ തലശ്ശേരി, തളിപ്പറമ്പ് മെയ് ആറ് തളിപ്പറമ്പ് താലൂക്ക് ഓഫീസ് കോമ്പൗണ്ട്, പയ്യന്നൂർ മെയ് എട്ട് ബോയ്സ് ഹൈസ്‌കൂൾ പയ്യന്നൂർ, ഇരിട്ടി മെയ് ഒമ്പത് ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയം ഇരിട്ടി എന്നിവിടങ്ങളിലാണ് അദാലത്ത്.
താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് കലക്ടറേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അദാലത്ത് നടത്തുക. അദാലത്തിൽ നേരിട്ടും പരാതി നൽകാം.
No comments
Post a Comment