മലിന ജലമൊഴുക്കിയ കട പൂട്ടിച്ചു
കണ്ണൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഓവുചാലിലേക്ക് മലിനജലമൊഴുക്കിയ കട കോർപറേഷൻ ആരോഗ്യ വിഭാഗം നോട്ടീസ് നൽകിയ ശേഷം പൂട്ടിച്ചു. സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന മിൽമ ബൂത്താണ് പൂട്ടിച്ചത്.
തുടർച്ചയായി മലിനജലം ഒഴുക്കിവിടുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നേരത്തേയും ഈ സ്ഥാപനത്തിന് നോട്ടീസ് നൽകിയിരുന്നു.
മേയറുടെ നിർദേശപ്രകാരം കോർപറേഷൻ ആരോഗ്യ വിഭാഗം പരിശോധന നടത്തുകയും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതും മലിനജലമൊഴുക്കി വിടുന്നതും ശ്രദ്ധയിൽപെടുകയും തുടർന്ന് സ്ഥാപനം അടച്ചുപൂട്ടാൻ നോട്ടീസ് നൽകുകയുമായിരുന്നു.
പരിശോധനക്ക് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. പത്മരാജൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ്കുമാർ, കെ. രാധാമണി എന്നിവർ നേതൃത്വം നൽകി.
No comments
Post a Comment