Header Ads

  • Breaking News

    മാ​മു​ക്കോ​യ ഇ​നി ഓ​ര്‍​മ; പ്രി​യ​ന​ട​ന് നാ​ട് വി​ട ന​ല്‍​കി





    കോ​ഴി​ക്കോ​ട്; ചിരിയുടെ പെരുമഴക്കാലം തീർത്ത പ്രിയ​ന​ട​ന്‍ മാ​മു​ക്കോ​യ ഇ​നി ഓ​ര്‍​മ. രാ​വി​ലെ 11.07ഓ​ടെ ക​ണ്ണം​പ​റ​മ്പ് ഖ​ബ​ര്‍​സ്ഥാ​നി​ല്‍ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ചു. പ്രി​യ​ന​ട​നെ ഒ​രു നോ​ക്കു കാ​ണാ​ന്‍ നി​ര​വ​ധി പേ​രാ​ണ് അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ലും വീ​ട്ടി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്.

    9.15ഓ​ടെ വീ​ട്ടി​ലെ ച​ട​ങ്ങു​ക​ള്‍ അ​വ​സാ​നി​ച്ച ശേ​ഷം മൃ​ത​ദേ​ഹം വീ​ടി​ന് സ​മീ​പ​ത്തു​ള്ള അ​രി​ക്കി​ണ​ര്‍ മു​ജാ​ഹി​ദ് പ​ള്ളി​യി​ല്‍ എ​ത്തി​ച്ചു. വി​ലാ​പ​യാ​ത്ര കാ​ല്‍​ന​ട​യാ​യാ​ണ് ഇ​വി​ടെ​യെ​ത്തി​യ​ത്.

    ഇ​വി​ടെ മ​യ്യ​ത്ത് ന​മ​സ്‌​കാ​രം ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ആം​ബു​ല​ന്‍​സി​ല്‍ ഏ​ഴു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള ക​ണ്ണം​പ​റ​മ്പ് പ​ള്ളി​യി​ലെ​ത്തി​ച്ചു. ഇ​വി​ടെ​യും മ​യ്യ​ത്ത് ന​മ​സ്‌​കാ​രം ന​ട​ത്തി​യ ശേ​ഷ​മാ​ണ് ഖ​ബ​ര്‍​സ്ഥാ​നി​ലേ​യ്ക്ക് മൃ​ത​ദേ​ഹം എ​ത്തി​ച്ച​ത്.

    ഖ​ബ​ര്‍​സ്ഥാ​നി​ൽ വ​ച്ചു​ള്ള മ​യ്യ​ത്ത് നി​സ്‌​കാ​ര​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി. പൂ​ര്‍​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ​യാ​യി​രു​ന്നു സം​സ്‌​കാ​രം.

    സം​വി​ധാ​യ​ക​രാ​യ സ​ത്യ​ന്‍ അ​ന്തി​ക്കാ​ട്, വി.​എം.​വി​നു തു​ട​ങ്ങി​യ​വ​ര്‍ ബു​ധ​നാ​ഴ്ച അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​നെ​ത്തി​യി​രു​ന്നു. ന​ട​ന്‍ ഇ​ട​വേ​ള ബാ​ബു, ജോ​ജു ജോ​ര്‍​ജ് അ​ട​ക്ക​മു​ള്ള​വ​ര്‍ ഇ​ന്ന് വീ​ട്ടി​ലെ​ത്തി ആദരാഞ്ജലി അ​ര്‍​പ്പി​ച്ചു.

    കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 1.05 ഓ​ടെ​യാ​യി​രു​ന്നു മാ​മു​ക്കോ​യ​യു​ടെ അ​ന്ത്യം.

    ക​ഴി​ഞ്ഞ ദി​വ​സം കാ​ളി​കാ​വ് പൂ​ങ്ങോ​ട് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​പ്പോ​ള്‍ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് നി​ല അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങി​യ​ത്.


    No comments

    Post Top Ad

    Post Bottom Ad