കുഴൽകിണർ:റിഗ്ഗുകളും ഏജൻസികളും രജിസ്റ്റർ ചെയ്യണം
കണ്ണൂർ: ജില്ലയിൽ കുഴൽക്കിണർ, ഫിൽറ്റർ പോയിന്റ് കിണർ, ട്യൂബ് വെൽ എന്നീ കിണറുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മുഴുവൻ യന്ത്രങ്ങളും റിഗ്ഗുകളും ഭൂജല വകുപ്പിന് കീഴിൽ മെയ് 15നകം രജിസ്റ്റർ ചെയ്യണമെന്ന് ഭൂജല വകുപ്പ് ജില്ലാ ഭൂജല ഓഫീസർ അറിയിച്ചു.
കാലാവധി അവസാനിച്ച കുഴൽ കിണർ നിർമ്മാണ റിഗ്ഗുകളും രജിസ്ട്രേഷൻ പുതുക്കുന്നതിന് അപേക്ഷ നൽകണം.
അപേക്ഷാ ഫോറം പ്രവൃത്തി ദിവസങ്ങളിൽ കണ്ണൂർ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഭൂജല വകുപ്പ് ജില്ലാ ഓഫീസിൽ നിന്നും 1000 രൂപക്ക് ലഭിക്കും. ഭൂജല അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാത്ത റിഗ്ഗ് ഉപയോഗിച്ച് കുഴൽ കിണർ നിർമ്മിച്ചാൽ റിഗ്ഗിന് ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കും. ഫോൺ: 0497 2709892.
No comments
Post a Comment