പാനൂർ താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം. സ്വകാര്യ ലാബ് നൽകുന്ന സാമ്പിൾ ആശുപത്രി ലാബിൽ പരിശോധിക്കുന്നു.
എലാങ്കോട് സ്വദേശി നിജീഷിൻ്റ മകൾക്ക് അസുഖവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പാനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെ നിന്നും രക്ത പരിശോധനയ്ക്കായി കുറിപ്പും നൽകി.ഇത് എലാങ്കോട് പ്രവർത്തിക്കുന്ന സ്വകാര്യ ലാബിൽ 450 രൂപ നൽകി പരിശോധനയ്ക്കും നൽകി.പരിശോധന റിപ്പോർട്ട് എടുത്ത് ഡോക്ടറെ സമീപിച്ചപ്പോൾ കുട്ടിക്ക് രക്തത്തിലെ കൗണ്ട് വളരെ കുറവാണെന്ന് കണ്ടെത്തുകയും, ഉടനെ ഐസിയു സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നും നിർദ്ദേശിച്ചു.ആശുപത്രിയിലെത്തി വിദഗ്ധ ഡോക്ടർ പരിശോധിച്ചപ്പോൾ കൗണ്ട് നന്നേ കുറഞ്ഞ രീതിയിലുളള ഒരു ലക്ഷണവും കുട്ടിയിൽ കാണാതിരിക്കുകയും, സംശയം തോന്നി ഒന്നു കൂടെ രക്തം പരിശോധിക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. പരിശോധന ഫലത്തിൽ ആവശ്യത്തിന് കൗണ്ട് ഉണ്ടെന്ന് കണ്ടെത്തുകയും, ആദ്യം പരിശോധിച്ച ലാബിൽ വന്ന പിഴവാണ് കാരണമെന്നും മനസിലാക്കുകയുമായിരുന്നു.ഇതോടെ ബന്ധുക്കൾ സ്വകാര്യ ലാബിലെത്തി ബഹളമുണ്ടാക്കിയതോടെയാണ്, അവിടുത്തെ ലാബ് ടെക്നീഷ്യൻ ഇത് ഇവിടെ നിന്നും ചെയ്ത ടെസ്റ്റ് അല്ലെന്നും, പാനൂർ താലൂക്ക് ആശുപത്രിയിൽ വെച്ച് ചെയ്താണെന്നും പറയുന്നത്.പിന്നീട് ആശുപത്രിയിലെത്തി ബന്ധുക്കൾ പ്രതിഷേധിച്ചു. ഇതു സംബന്ധിച്ച് മെഡിക്കൽ ഓഫീസർക്ക്, പാനൂർ നഗരസഭ ചെയർമാനും പരാതിയും നൽകി. സ്വകാര്യ ലാബ് വൻതുക ഈടാക്കി സാമ്പിൾ ആശുപത്രി ലാബിലെത്തിച്ച് പരിശോധന നടത്തുകയാണ്. ചട്ടവിരുദ്ധമായി നടക്കുന്ന കാര്യങ്ങൾ കുട്ടിയുടെ പരിശോധന ഫലത്തിൽ വന്ന പാളിച്ചയിലൂടെ പുറത്തു വന്നിരിക്കുകയാണ്.ഇതിനു പിന്നിൽ വലിയ സാമ്പത്തിക അഴിമതി തന്നെയാണെന്ന് വ്യക്തമാണ്. ആശുപത്രിയിൽ നിന്ന് സൗജന്യമായി ലഭിക്കുന്ന പരിശോധനയ്ക്ക്, സ്വകാര്യ ലാബ് അധികൃതരിൽ നിന്നും പണം കൈക്കൂലിയായി മേടിച്ച് ചട്ടം ലംഘിച്ച് പരിശോധന നടത്തുന്ന വാർത്തയാണ് ഓപ്പൺ മലയാളം പുറത്തു കൊണ്ടുവന്നിരിക്കുന്നത്.പാനൂർ താലൂക്ക് ആശുപത്രിയിൽ നടക്കുന്ന അഴിമതിയുടെ വിശദമായ ലാബ് പരിശോധന ഫലം അടുത്ത ദിവസങ്ങളിൽ പുറത്ത് വരും.
No comments
Post a Comment